India vs Australia 1st ODI: Australia beat India by 34 runs
ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയെ നിഷ്പ്രഭരാക്കി ഓസ്‌ട്രേലിയക്കു ആദ്യ ഏകദിനത്തില്‍ തകപ്പന്‍ ജയം. 34 റണ്‍സിനാണ് കംഗാരുപ്പട ഇന്ത്യയെ തുരത്തിയത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0നു മുന്നിലെത്തുകയും ചെയ്തു. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് വിരാട് കോലിയും സംഘവും മുട്ടുമടക്കിയത്.